കൊച്ചി: ദിലീപ് ഫോൺ ഡേറ്റ നശിപ്പിച്ചതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്നും ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്താവുകയാണ്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസിൽ പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത് .
തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് മുൻ ആദായ നികുതി ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂരാണ്. സിബിഐയുടെ അഴിമതികേസിൽ പ്രതിയാണ് മുൻ ഇൻകം ടാക്സ് അസി.കമ്മീഷണറായ വിൻസന്റ് ചൊവ്വല്ലൂർ. അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിൻസന്റ് ചൊവ്വല്ലൂർ വെളിപ്പെടുത്തി.