കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കെഎം സ്‌കൂൾ ഓഫ് മറൈൻ എൻജിനിയറിങ്ങിൽ ഒഴിവുള്ള കോഴ്‌സ് -ഇൻ- ചാർജ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ടു വർഷം ചീഫ് എൻജിനിയർ സ്ഥാനമുൾപ്പെടെ പതിനഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ബിടെക് ഇൻ മറൈൻ/ മെക്കാനിക്കൽ എൻജിനിയറിങ്/ നേവൽ ആർക്കിടെക്ചർ/കൂടാതെ എക്‌സ്ട്രാ ഫസ്റ്റ്ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (എംഒടി) യോഗ്യതയുമുള്ളവർക്കും അല്ലെങ്കിൽ മറൈൻ എൻജിനിയറിങ് റീഡറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇതിൽ അപേക്ഷിക്കാം.
മറൈൻ എൻജിനിയറിങ്ങിൽ എംടെക്/പിഎച്ച്ഡി അഭികാമ്യം. പ്രതിമാസ ശമ്പളം: 1,21,000 രൂപ-. താൽപ്പര്യമുള്ളവർ മാർച്ച് മൂന്നിന് മുമ്പായി www.cusat.ac.in അല്ലെങ്കിൽ http//faculty.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കുകയും വേണം. ജനറൽ വിഭാഗത്തിന് 735-രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 145 രൂപയുമാണ് അപേക്ഷാഫീസ്.
ഒപ്പു വച്ച അപ്‌ലോഡ് ചെയ്ത അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ, ഫീസ് രസീത് സഹിതം രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചി- 682 022 എന്ന വിലാസത്തിൽ മാർച്ച് 10നകം അയക്കണം.