മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീം പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരുവിൽ രാത്രിയും പകലുമായി നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ടീം ഇന്ത്യ പരിശീലനം നടത്തിയത്. വിരാട് കോഹ്ലി, ശുഭ്‌മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയന്ത് യാദവ്, പ്രിയങ്ക് പാഞ്ചൽ, സൗരഭ് കുമാർ എന്നിവരാണ് പിങ്ക് ബോളിൽ പരിശീലനം നടത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ, റിഷഭ് പന്ത്, ആർ അശ്വിൻ തുടങ്ങിയവർ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനിംഗിനാണ് സമയം കണ്ടെത്തിയത്. ഒന്നാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതിനാൽ ഇന്ത്യൻ ടീം ഇപ്പോഴും മൊഹാലിയിലാണ് നിൽക്കുന്നത് . ശനിയാഴ്‌ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.