ഡൽഹി: വളർത്തുമൃഗമായ സൈബീരിയൻ ഹസ്‌കിയുടെ മുകളിലൂടെ ഓടിച്ചു കയറ്റിയതിന് 36 കാരനെ ഗ്രേറ്റർ നോയിഡയിൽ അറസ്റ്റ് ചെയ്തു. പ്രതി സുനിൽ കുമാറിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 429 (മൃഗത്തെ കൊല്ലൽ), 279 (അശ്രദ്ധമായി വാഹനം ഓടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
“ഫെബ്രുവരി 28 ന്, സെക്ടർ ബീറ്റ 2 ന് കീഴിലുള്ള AWHO റെസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരിയായ വിദുഷി ചൗധരിയുടെ വളർത്തുമൃഗമായ സൈബീരിയൻ ഹസ്‌കി സോറയെ സുനിൽ കുമാർ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉപയോഗിച്ച് ഓടിച്ചു വീഴ്ത്തിയതാണ് സംഭവം,” പോലീസ് വക്താവ് പറഞ്ഞു.