നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടുത്തം. ഇന്ന് പുലർച്ചെ കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത് . രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു.