പാലക്കാട്: സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും.പന്നിയങ്കര ടോള്‍ പ്ലാസയിലാണ് ടോള്‍ പിരിക്കുക. കുതിരാന്‍ തുരങ്കപ്പാതയ്ക്കും റോഡിനു ഒന്നായാണ് ടോള്‍ പിരിക്കുക.
തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് ടോള്‍ പിരിക്കുന്നതിനുള്ള അവകാശം. ആറുവരിപ്പാതയുടെ നിര്‍മാണത്തിന് രൂപീകരിച്ച കമ്ബനിയാണ് ഇത്.2032വരെ ഇന്നത്തെ നിരക്കില്‍ ടോള്‍ പിരിക്കാന്‍ അവകാശമുണ്ടായിരിക്കും. പിന്നീട് 40ശതമാനം കുറയ്ക്കും.
കാറ് 90 രൂപ, ട്രക്ക് 280, മിനി ചരക്ക് വാഹനങ്ങള്‍ 140,ചരക്ക് വാഹനങ്ങള്‍ 430 എന്നിങ്ങനെയാണ് ഒരു വശത്തേക്കുള്ള ടോള്‍.