ലഖ്‌നൗ: വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായി ആരോപിച്ച് സമാജ്‌വാദി പാർട്ടി. ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വാരാണസിയിൽ ഇവിഎം പിടിച്ചെന്ന വാർത്ത യുപിയിലെ എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്നും സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വിറ്ററില്‍ പറഞ്ഞു. സ്ഥാനാർഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും നടന്നിരിക്കുന്നത് മോഷണമാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകൾ ബി ജെ പി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാൻ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാർത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാൻ വോട്ടെണ്ണലിൽ പങ്കെടുക്കാനും ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
वाराणसी में EVM पकड़े जाने का समाचार उप्र की हर विधानसभा को चौकन्ना रहने का संदेश दे रहा है।
मतगणना में धांधली की कोशिश को नाकाम करने के लिए सपा-गठबंधन के सभी प्रत्याशी और समर्थक अपने-अपने कैमरों के साथ तैयार रहें।
युवा लोकतंत्र व भविष्य की रक्षा के लिए मतगणना में सिपाही बने!
— Akhilesh Yadav (@yadavakhilesh) March 8, 2022
എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ, തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ സിആര്‍പിഎഫ് കാവലില്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
എന്നാല്‍ അഖിലേഷ് യാദവ് എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
‘വാരാണസിയില്‍, ഞങ്ങള്‍ ഒരു ട്രക്ക് തടഞ്ഞു. എന്നാല്‍ മറ്റ് രണ്ട് ട്രക്കുകള്‍ കടന്നുകളഞ്ഞു. സംശയാസ്പദമായ പ്രവര്‍ത്തനമല്ലെങ്കില്‍ ഇവിഎമ്മുകളുമായി വന്ന രണ്ട് ട്രക്കുകള്‍ എന്തിന് കടന്നുകളഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ സമ്മതമില്ലാതെ നിങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും എവിടെ നിന്നും നീക്കാന്‍ കഴിയില്ല,’- അദ്ദേഹം പറഞ്ഞു.
चोर चोरी से जाए, हेरा-फेरी से न जाए।
योगी सरकार अभी भी ई.वी.एम. मशीन की हेरा-फेरी कर जनादेश पर डकैती डालना चाहती है। अब समझ में आया कि सूपड़ा साफ होने के बाद भी भाजपा, सरकार बनाने का दम्भ क्यों भर रही है।
ईवीएम मशीन से भरी डीसीएम का वीडियो शिवपुर विधानसभा, वाराणसी।@ECISVEEP pic.twitter.com/FBWgaSysUy— Swami Prasad Maurya (@SwamiPMaurya) March 8, 2022
അതേസമയം, വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം ബൈനോക്കുലറിലൂടെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് മീററ്റിലെ ഹസ്തനിപുര്‍ മണ്ഡലത്തിലെ എസ്.പി സ്ഥാനാര്‍ഥിയായ യോഗേഷ് വെര്‍മ. സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം.
ഇദ്ദേഹവും അണികളും കൂടെ 8 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്‌ട്രോങ് റൂം നിരീക്ഷിക്കുകയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന ഭയമാണ് ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.