ഐപിഎൽ 2022 പതിപ്പില്‍ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി റൊയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനാവുമെന്ന് റിപ്പോർട്ട്. വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനെയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിനെയും പരിഗണിച്ചിരുന്നെങ്കിലും ദേശീയ ടീമിനെ മുൻപ് നയിച്ചതും മത്സരപരിചയവും കാരണം ഫാഫിനു നറുക്ക് വീഴുകയായിരുന്നു. (source-cricketaddictor.com)
ഐപിഎൽ 2022 മെഗാ ലേലത്തിന് മുമ്പ് വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ മൂന്ന് കളിക്കാരെ മാത്രമാണ് ആർസിബി നിലനിർത്തിയിരുന്നു. 7 കോടി മുതല്‍മുടക്കിലാണ് ഫാഫ് ഡു പ്ലെസിസിനെ ആർസിബി ലേലത്തിൽ വാങ്ങുന്നത്.
നേരത്തെ, മാർച്ച് 8 ന് ആർസിബി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ പിന്നീട പ്രഖ്യാപനം വൈകിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർച്ച് 12 ന് ചർച്ച് സ്ട്രീറ്റിലെ മ്യൂസിയം ക്രോസ് റോഡിൽ ടീമിന്റെ പതിനാലാം വാർഷികം ആഘോഷിക്കുമെന്ന് ഫ്രാഞ്ചൈസി ഒരു ട്വീറ്റിൽ അറിയിച്ചു.