കീവ്: യുക്രെയ്നിലെ സുമിയിൽനിന്നും മുഴുവൻ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ. സുമിയിൽ കുടുങ്ങിയ 694 വിദ്യാർഥികളുമായി പോൾട്ടോവയിലേക്ക് തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പറഞ്ഞു.
സുമിയിൽ നിന്നും ഇർപിൻ പട്ടണത്തിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികളെ മാനുഷിക ഇടനാഴിയിലൂടെ മധ്യ യുക്രെയ്നിലെ പോൾട്ടോവയിലേക്ക് മാറ്റിയത്. 12 ബസുകളിലാണ് വിദ്യാർഥികൾ പോൾട്ടോവയിലേക്ക് പോകുന്നത്. ഇന്ത്യൻ എംബസി, റെഡ് ക്രോസ് അധികൃതരുടെ വാഹനങ്ങളും ഇവർക്കൊപ്പമുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ പൗരൻമാരെയും ഇന്ത്യക്കാർക്കൊപ്പം ഒഴിപ്പിച്ചു.
യുക്രൈനിലെ അഞ്ച് നഗരങ്ങല് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.