സ്നേഹത്തിന്റെ പേരിൽ കരൾ പകുത്ത് നൽകിയത് ഒരു വലിയ തെറ്റായി മാറിയിക്കുകയാണ്. സംഭവം എറണാകുളത്താണ്. അത്യാസന്ന നിലയിലായ സ്വന്തം കൂട്ടുകാരന്റെ അച്ഛനെ രക്ഷിക്കാൻ എറണാകുളം മാമംഗലം സ്വദേശി രഞ്ജുവാണ് സ്വന്തം കരൾ പകുത്ത് നൽകിയത്. കരൾ പകുത്ത് നൽകുമ്പോൾ രഞ്ജുവിന്റെ മുന്നിൽ തന്റെ കൂട്ടുകാരനെ സഹായിക്കണം, അവന്റെ അച്ഛൻ രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരൂന്നൂള്ളൂ. നിസ്വാർത്ഥമായ, ആർക്കും മാതൃകയാക്കാവുന്ന പ്രവർത്തിയായിരുന്നു രഞ്ജുവിന്റെത്. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി രഞ്ജു കിടപ്പിലാണ്.
ബഹ്‌റൈനിൽ നല്ലൊരു ജോലിയുണ്ടായിരുന്നു രഞ്ജുവിന്. സ്വന്തമായി ഒരു വീടൊരുക്കണം എന്ന മോഹത്തിൽ മിക്ക പ്രവാസികളെയും പോലെ തെറ്റില്ലാതെ ജീവിച്ച് വരികയായിരുന്നു. ഇതിനിടക്ക് നാട്ടിൽ ലീവിനെത്തിയ സമയത്താണ് സുഹൃത്ത് ഒരപേക്ഷയുമായി എത്തിയത്. പിതാവിന് ഗുരുതര കരൾ രോഗമാണെന്നും ഒരാഴ്ചയക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടമാണെന്നും സുഹൃത്ത് രഞ്ജുവിനെ അറിയിച്ചു.
രഞ്ജുവിന്റെ രക്തഗ്രൂപ്പ് അച്ഛന്റെ ഗ്രൂപ്പുമായി യോജിക്കുന്നതിനാൽ സഹായിക്കണമെന്ന് സുഹൃത്ത് കേണു പറഞ്ഞപ്പോൾ കൈവിടാൻ രഞ്ജുവിന് സാധിച്ചില്ല. സ്വന്തം കരൾ പകുത്ത് നൽകാൻ യാതൊരു മടിയുമില്ലാതെ അദ്ദേഹം തയ്യാറായി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഒപ്പേറഷൻ നടത്തേണ്ടത്. കാര്യങ്ങൾ എല്ലാം കൃത്യമായി നടന്നു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവുമായി സുഹൃത്തും, കരൾ പകുത്ത് നൽകിയതിന്റെ ചാരിതാർഥ്യത്തിൽ രഞ്ജുവും കടന്ന് പോയ നിമിഷങ്ങൾ. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതോടെ കാര്യങ്ങൾ മാറി.
ഓപ്പറേഷനിടെ യാതൊരു സാധ്യതയുമില്ലാത്ത സ്‌പൈനൽ സ്ട്രോക്ക് രഞ്ജുവിനെ ബാധിച്ചു. രഞ്ജു കിടപ്പിലായി. ശരീരം ഇളക്കാൻ പോലുമാകാത്ത അവസ്ഥ. എല്ലാ സന്തോഷവും കണ്ണീരിന് വഴിമാറി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ആശുപത്രിക്കിടക്കയിൽ നിന്ന് എണീറ്റ് പോരാനാവാത്ത അവസ്ഥ. എന്നാൽ അതിലും വലിയ സങ്കടം രഞ്ജുവിനെയും കുടുംബത്തെയും ബാധിച്ചിരുന്നു. ആരെ രക്ഷിക്കാനാണോ രഞ്ജു ഇറങ്ങിപ്പുറപ്പെട്ടത് ആ കൂട്ടുകാരൻ രഞ്ജുവിനെ ചതിച്ചു.
ആദ്യത്തെ ആശുപത്രിബിൽ സുഹൃത്ത് അടച്ചു. അവർ എല്ലാം ഭേദമായി ആശുപത്രി വിടുമ്പോൾ രഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചുപോലുമില്ല. പിന്നീട് വിളിച്ചാൽ ഫോൺ പോലും എടുക്കാതായി. ആദ്യം രഞ്ജുവിന്റെ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് ആ നമ്പർ നിലവിലില്ലാതെയായി. വീട് അന്വേഷിച്ചു ചെന്നെങ്കിലും അവർ അവിടെനിന്നു പോയിരുന്നു. അഞ്ചാം ദിനം ആശുപത്രി വിട്ട സുഹൃത്തും കുടുംബവും ഇതുവരെ ഇങ്ങോട്ട് അന്വേഷിച്ച് വന്നതുമില്ല.
എട്ടുമാസത്തെ ചികിത്സക്ക് മാത്രം പത്തുലക്ഷത്തോളം രൂപ ചെലവായി. ഇതിനായി അതുവരെ കരുതി വെച്ച സമ്പാദ്യവും സഹോദരിമാരുടെ ആഭരണങ്ങളും എല്ലാം വിൽക്കേണ്ടി വന്നു. സുഖമില്ലാതായതോടെ ജോലി പോയി. ആകെയുള്ളത് രണ്ട് സഹോദരിമാരുടടെ വരുമാനം മാത്രമാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ സംഘടനകൾ വഴിയും സുഹൃത്തുക്കൾ വഴിയും പിരിച്ച പണം കൊണ്ടാണ് ചികിത്സ നടത്തിയത്. 32 ലക്ഷം ഇതുവരെ ആകെ ചിലവഴിച്ചതായി സഹോദരി രശ്മി പറയുന്നു.
നിലവിൽ, ചികിത്സ തുടരാനോ മരുന്ന് വാങ്ങാനോ പോലും പണമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയാണുള്ളതെന്നും രശ്മി പറയുന്നു.
അച്ഛനും അമ്മയും മരിച്ചുപോയ, ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന രഞ്ജുവിനും സഹോദരിമാർക്കും നമ്മുടെ സഹായം ആവശ്യമുണ്ട്. താഴെ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് നമ്മളാൽ ആവുന്ന സഹായം അയച്ചു നൽകേണ്ടതാണ്.
Gpay / phonepe Number: 9544390122
Account Details
Resmi R
A/C No. 0114053000109508
IFSC: SIBL0000114
South Indian Bank
Attingal Branch