ജൻ ഔഷധി കേന്ദ്രങ്ങൾ കേവലം ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് മരുന്ന് നൽകുന്ന സ്ഥലം മാത്രമല്ല, മരുന്നുകൾ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാൽ ജനങ്ങൾക്ക് ഇവിടങ്ങളിൽ നിന്നും മാനസികമായ ആശ്വാസവും ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരു രൂപ വിലയുള്ള സാനിറ്ററി നാപ്കിൻ വിജയമായതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത്തരത്തിലുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.