തിരുവനന്തപുരം: തിരുവല്ലം ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരുക്കുകളോ മർദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദ്ദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദ്ദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിശദികരിക്കുന്നത്. പൊലീസുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ഉടൻ ചേർക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും തീരുമാനിച്ചിട്ടുണ്ട്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയത്.

















