അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിലായ സംഭവത്തിൽ സർക്കാരിനെ അഭിനന്ദിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും മാധ്യമ മുതലാളിമാരായാൽ അതിന്‍റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവർ കരുതുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഢികളാക്കിയെന്നും അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്‍റോയുടെ അറസ്റ്റ്, മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാരും കൂട്ടുനിന്നു എന്നും വെള്ളാപ്പള്ളി വിമർശിച്ചു. എസ്എൻഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
















