കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് നടത്തും.വനിതകള്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷേര്‍സി, എം.ആര്‍.അനിത എന്നിവരാണ് ഉള്‍പ്പെടുന്നത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃ പരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.