തിരുവനന്തപുരം; കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് 300 രൂപയായും ആന്റിജന്‍ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേള്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് ഹര്‍ജിക്കാരുടെ വാദം.
പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. ആർ ടി പി സി ആറിന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്ക്. പരിശോധന നടത്തുന്ന ലാബ് ഉടമകളുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകളുടെ ഹർജിയിൽ പറയുന്നു.