കോട്ടയം:കാഞ്ഞിരപ്പള്ളിയിൽ (kanjirappalli)സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ (firing)മരണം രണ്ടായി. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ പുലർച്ചെയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെ വെടിവെച്ചു കൊലപ്പെടുത്തിത്. സഹോദരങ്ങൾ തമ്മിലുള്ള സ്വത്തു തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. തർക്കത്തിൽ മാത്യു സ്‌കറിയയ്ക്കും വെടിയേറ്റിരുന്നു.അതീവ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മാത്യു തിങ്കളാഴ്ച അർധരാത്രിയാണ് മരിച്ചത്.