ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്‌മപര്‍വ്വം റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ഡിസ്ട്രിബ്യൂഷൻ ഷെയർ നേടിയെന്ന് നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് വെളിപ്പെടുത്തി. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്റെ കുതിപ്പ്.
നാലുദിവസം കൊണ്ട് 53 കോടി കളക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. സിനിമയുടെ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കാഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.
വാരാന്ത്യ കളക്ഷനിലും മലയാളചിത്രങ്ങളിൽ റെക്കോർഡിട്ടിരുന്നത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറായിരുന്നു. ഇതിലും ഒന്നാമതായിരിക്കുകയാണ് ഭീഷ്മപർവം.
നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചത് അമല്‍ നീരദ് പ്രൊഡക്ഷന്‍ശ് ആണ്. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ വിതരണം.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, നദിയ മൊയ്തു, ദിലീഷ് പോത്തന്‍, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.