വൈഎസ്ആറിന്‍റെ ജീവിതകഥ പറഞ്ഞ ചിത്രം യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് ‘ഏജന്റ്’. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
തൊപ്പി വച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ കഥാപാത്രം. തോക്ക് ഏന്തിയിട്ടുമുണ്ട്. ‘പിശാച്: ദയയില്ലാത്ത രക്ഷകൻ’ എന്ന ടാഗ് ലൈനോടെയാണ് മമ്മൂട്ടിയുടെ ചിത്രം അണിയപ്രവർത്തകർ പുറത്തുവിട്ടത്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. സാക്ഷി വിദ്യയാണ് നായിക. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും.
കഴിഞ്ഞ വർഷം അവസാനം ഹംഗറിയിൽ വച്ച് മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു. സിനിമയുടെ രണ്ടാം ഷെഡ്യൂൾ വരും ദിവസങ്ങളിൽ ഹൈദരാബാദിൽ ആരംഭിക്കും.
സാക്ഷി വിദ്യയാണ് നായിക. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് എകെ എന്റർടെയ്ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ്. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിലായിരുന്നു. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.