ബെയ്ജിങ്: റഷ്യ-യുക്രൈൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ചൈന. റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചൈന അറിയിച്ചു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ അപലപിക്കുന്നതിനിടയിലും ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും വളരെ ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ‘പരിധികളില്ലാത്ത’ നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ച് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈന്‍ അധിനിവേശത്തില്‍ ചൈന അവരുടെ അടുത്ത സഖ്യകക്ഷിയായ റഷ്യയെ അപലപിക്കാനും വിസമ്മതിച്ചിരുന്നു. പ്രതിസന്ധിയിലുടനീളം കര്‍ശനമായ നയതന്ത്ര നിലപാടുകളാണ് യുക്രൈന്‍ വിഷയത്തില്‍ ചൈന സ്വീകരിച്ചിരുന്നത്.
പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ചൈന ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.