റഷ്യ–യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച അല്പസമയത്തിനകം ബെലാറൂസില്‍ വച്ച് നടക്കും. വൈകിട്ടാണ് സമാധാന ചര്‍ച്ച. റഷ്യന്‍ പ്രതിനിധിസംഘം ചർച്ചയ്ക്കായി ബെലാറസിൽ എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടൻ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മൂന്നാം വട്ട ചർച്ചകൾക്കായാണ് റഷ്യൻ സംഘം ബെലാറസിലെ ബ്രെസ്സിലെത്തിയത് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. റഷ്യ–യുക്രൈൻ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച നടക്കുന്നതെന്നും സൂചനകൾ ഉണ്ട്.