തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെ നടന്ന ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർക്ക് വീഴ്ച്ച സംഭവിച്ചതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചാണ് അധ്യാപികകക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.