തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജിൽ കൊല്ലപ്പെട്ട മകൾ ഗായത്രിയെയോർത്ത് കരഞ്ഞ് തളർന്ന് അമ്മ സുജാത. മകൾ മരിച്ചതറിഞ്ഞിട്ടും വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് കാട്ടാക്കടയിലെ ഗായത്രിയുടെ വീട്. അമ്മയ്ക്കും സഹോദരി ജയശ്രീക്കുമൊപ്പമാണ് ഗായത്രി താമസിച്ചിരുന്നത്.
ഒരുമിച്ച് കഴിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്നാണ് കരച്ചിലടക്കാതെ സുജാത ചോദിക്കുന്നു. മകളുടെ അടുപ്പം സുജാതയ്ക്ക് അറിയാമായിരുന്നെങ്കിലും ഈ ബന്ധം മരണത്തിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവർ പറയുന്നു. സംഭവം നടന് ദിവസം ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴൊക്കെ സംസാരിച്ചത് ഹരിയായിരുന്നു. ഗായത്രി ഒപ്പമുണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അപ്പോഴെല്ലാം പ്രവീൺ പറഞ്ഞതെന്നും സുജാത കരഞ്ഞ് പറയുന്നു.
ഒടുവിൽ രാത്രി പത്തുമണിയായിട്ടും മകള് മടങ്ങിവരാത്തതോടെ സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകി. അധികം വൈകാതെ തന്നെ മകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.