തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും പ്രവർത്തനസമയം.
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്.വർധിച്ച് വരുന്ന വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയമാറ്റം. 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്.