യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്.യുക്രെയ്നില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നെറ്റ്ഫ്‌ളിക്‌സ് റഷ്യയില്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ തടഞ്ഞിരുന്നു. ഇപ്പോള്‍ നെറ്റ് ഫ്ളിക്സിന്റെ സേവനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്. റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പല ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം യുക്രെയ്നിലെ യുദ്ധം ശമനമില്ലാതെ തുടരുകയാണ്. കീവും കാർക്കീവും അടക്കം ജനവാസ കേന്ദ്രങ്ങളിൽ രാത്രി ശക്തമായആക്രമണം ഉണ്ടായി. ഇതിനിടെ ചുഗുവേവ് പട്ടണം തിരികെപിടിച്ചെന്ന് യുക്രെയ്ൻ അറിയിച്ചു. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്ന് വീണ്ടും സെലൻസ്കി ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യ, യുക്രെയ്ൻ മൂന്നാംവട്ട സമാധാനചർച്ച ഇന്ന് നടക്കും