ന്യൂയോര്‍ക്ക്: ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം ആക്രമിച്ചതിനുശേഷം യുക്രെയ്നിൽ കുറഞ്ഞത് 364 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായി യുഎൻ. 759 പേർക്ക് പരിക്കേറ്റതയും യുഎന്‍ സ്ഥിരീകരിച്ചു.
മാർച്ച് 5 ന് 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും 52 പേർക്ക് പരിക്കേറ്റതായും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള നിരീക്ഷകർ ശനിയാഴ്ച അറിയിച്ചു.
അതേസമയം, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 1.5 ദശലക്ഷമായി ഉയർന്നു, ഇത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന അഭയാർത്ഥി പ്രതിസന്ധിയായി മാറിയെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഫെബ്രുവരി 24 ന് മോസ്‌കോ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിനുശേഷം 11,000-ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രേനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു.