മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് നാളെ മദ്‌റസകൾക്കും അൽബിർറ്, അസ്മി സ്ഥാപനങ്ങൾക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.