ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ തിരക്കേറിയ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു.
ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് സംഭവം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്.