മതേതരകേരളത്തിന്റെ വഴിവിളക്കായിരുന്നുപാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് രമേശ് ചെന്നിത്തല. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന്റെ അധ്യക്ഷന്‍ എന്ന നിലയിലും, കേരളത്തിന്റെ സമുന്നതനായ ജനകീയ നേതാവെന്ന നിലയിലും അദ്ദേഹം നമ്മുടെ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും അവരുടെ പ്രശ്‌നങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും അസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
തങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു. ഞാന്‍ പ്രതിപക്ഷ നേതാവും യു ഡി എഫ് ചെയര്‍മാനുമായിരുന്ന കാലത്ത് അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണയും സഹകരണവും വിലമതിക്കാനാകാത്തതായിരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ ഏത് പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴും പാണക്കാട് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചുകഴിഞ്ഞാല്‍ പരിഹാരമാര്‍ഗങ്ങള്‍ തെളിയുമായിരുന്നു. യു ഡി എഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച കാലത്ത് എന്റെ കരുത്തും, ശക്തിയും ഹൈദരലി തങ്ങളായിരുന്നു.ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ വക്താവായിരിക്കുമ്പോഴും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗം മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും, അവര്‍ക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.