അമൽ നീരദ് ചിത്രം ഭീഷ്മപർവം ചരിത്ര വിജയം നേടി ഇപ്പോഴും ഹൗസ്ഫുൾ ആയി തുടരുകയാണ്. രാജ്യത്തിന് പുറത്തും വമ്പൻ അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്. ഇപ്പോൾ സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. എംകെഎസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് എംകെഎസ് ഗ്രൂപ്പ് അറിയിച്ചു. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തയ്യാറാവുന്നതെന്ന് വിതരണക്കാർ പറയുന്നു.