ന്യൂസിലൻഡ്: ഏകദിന ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. പാക്കിസ്ഥാനെ ഇന്ത്യ 108 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യയുടെ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് വനിതകൾ 43 ഓവറിൽ 137 റൺസിന് പുറത്തായി.
ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ഓപ്പണർ സിദ്ര അമീനുമാത്രമാണ് (30) പിടിച്ചുനിൽക്കാനായത്. സിദ്രയ്ക്കു പുറമെ ഡിയാന ബെയ്ഗ് മാത്രമാണ് (23) ഇരുപത് റൺസിന് മുകളിൽ സ്കോർ ചെയ്തത്.