തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ മംഗളമായി നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്ക് എടുത്തത്.
വളരെ ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഇരുവരും ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു.
സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കൾ ആയിരിന്നു.