വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ എന്ന് റിപ്പോർട്ടുകൾ. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ശേഷിക്കുന്ന താരങ്ങളില്‍ ആര്‍ക്കും രണ്ടക്കും പോലും കാണാന്‍ സാധിച്ചില്ല. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ രണ്ടെണ്ണം വീതം നിദ ദര്‍, നഷ്‌റ സന്ധു എന്നിവര്‍ പങ്കിട്ടു.
ഷെഫാലി വര്‍മ (0), മിതാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ച ഘോഷ് (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അത്ര മികച്ചതൊന്നും ആയിരുന്നില്ല ഇന്ത്യന്‍ വനിതകളുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലിയെ (0) ഇന്ത്യക്ക് നഷ്ടമായി. ദിയാന ബെയ്ഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.