വഞ്ചന കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സോനാക്ഷി സിൻഹ നിയമക്കുരുക്കിൽ അകപ്പെട്ടതായി റിപ്പോർട്ടുകൾ. ഡൽഹിയിൽ 37 ലക്ഷം രൂപ ഈടാക്കിയ ഒരു പരിപാടിയിൽ പങ്കെടുക്കാതിരുന്നതിന് നടിക്കെതിരെ ആരോപണം നേരെത്തെ ഉയർന്നിരുന്നു.
മൊറാദാബാദിലെ കട്ഘർ പോലീസ് സ്റ്റേഷൻ ഏരിയയിൽ താമസിക്കുന്ന ഇവന്റ് ഓർഗനൈസർ പ്രമോദ് ശർമ്മ, സോനാക്ഷിയെ മുഖ്യാതിഥിയായി ക്ഷണിച്ച ഒരു പരിപാടിക്ക് പദ്ധതിയിട്ടിരുന്നതായി ഒരു ന്യൂസ് പോർട്ടലിലെ റിപ്പോർട്ട് പറയുന്നു.
എന്നിരുന്നാലും, ‘ദബാംഗ്’ നടി പരിപാടിയിൽ പങ്കെടുത്തില്ല, തുടർന്ന് ഇവന്റ് സംഘാടകർ അവരുടെ പണം തിരികെ ചോദിച്ചു.പരിപാടിയുടെ സംഘാടകർക്ക് പണം നൽകാൻ സൊനാക്ഷിയുടെ മാനേജർ വിസമ്മതിച്ചതായി പരാതിയുണ്ട്. സൊനാക്ഷി സിൻഹയെ പലതവണ ബന്ധപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായതായി എന്നാണ് പരാതി.