തിരുവനന്തപുരം: കേരളത്തിലെ റേഷൻ കടകളുടെ സമയക്രമം നാളെ മുതൽ മാറും. പുതിയ സമയം അനുസരിച്ച് രാവിലെ എട്ട് മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമാകും ഇനി പ്രവർത്തനമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
നിലവിൽ 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമാണ്. ശക്തമായ വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.