തിരുവനന്തപുരം; തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല.
പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. തമ്പാനൂർ പോലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്.