കീവ്: യുക്രെയിനിലെ പിസോചിനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ ബസുകളില്‍ ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. സുരക്ഷിത സ്ഥലത്ത് എത്തുന്നത് വരെ ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്ന് എംബസി അറിയിച്ചു.
സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാർത്ഥികൾ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Pisochyn has been evacuated of all Indian citizens. Mission will continue to remain in touch with them through their journey. Their safety has always been our priority.
Be Safe Be Strong@opganga @MEAIndia pic.twitter.com/cz2Prishgp— India in Ukraine (@IndiainUkraine) March 5, 2022
സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു. വെടിനിര്‍ത്തലായിരിക്കും ഏറ്റവും നല്ല മാര്‍ഗമെന്ന് വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു.
24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങൾ സർവീസ് നടത്തി. 13 വിമാനങ്ങൾ കൂടി സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉപരോധമെന്നാൽ യുദ്ധപ്രഖ്യാപനമാണെന്ന് പുടിൻ പറഞ്ഞു. യുക്രൈനിൽ വ്യോമപാത നിരോധനം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കില്ല. യുക്രൈൻ പൂർണമായി പിടിച്ചടക്കുമെന്നും പുടിൻ പറഞ്ഞു.