കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കൽഭിത്തിക്കുള്ളിൽ അകപ്പെട്ട എട്ടുവയസുകാരനെ രക്ഷപ്പെടുത്തി. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ കരിങ്കല്ലിനിടയിൽ കുടുങ്ങിയ കുട്ടിയെയാണ് അഞ്ചു മണിക്കൂറിലേറെ സമയത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ രക്ഷപ്പെടുത്തിയത്.
അഞ്ച് മണിയോടെയായിരുന്നു സംഭവം. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കൽഭിത്തിക്കുള്ളിൽ അകപ്പെട്ടിരുന്നത്. മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടി വീഴുകയായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല.