തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും.
നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം.