തിരുവനന്തപുരം: യുക്രെയ്നിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെ കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് ഇന്ന് കേരളത്തിലേക്ക് എത്തിച്ചത്.
ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചു.