ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീപിടിത്തം. ട്രെയിനിന്റെ എൻജിനിലും രണ്ട് കമ്പാർട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിന് സമീപമുള്ള ദൗരാല റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
തീപിടിത്തമുണ്ടായ ഭാഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്പാർട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാൻ ഇവ തമ്മിൽ വേർപെടുത്താനുള്ള ശ്രമം നടത്തുകയാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.