മോസ്കോ: യുക്രെയ്നിൽ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് താൽക്കാലിക വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ.ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം.
യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മരിയുപോൾ, വൊൾനോവാക്ക എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് മേഖലകളിൽ വെടിനിർത്തൽ ഉണ്ടാവുമോയെന്നതിൽ വ്യക്തതയില്ല.