കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയിൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി ഇന്നു യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം വഴിയാണ് സെലൻസ്കി യുഎസ് സെനറ്റർമാരുമായി സംസാരിക്കുക. യുക്രെയിനിന്‍റെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഇത്. അമേരിക്കയുടെ കൂടുതൽ സഹായവും പിന്തുണയും തേടിയാണ് സെലൻസ്കിയുടെ നീക്കമെന്നു കരുതപ്പെടുന്നു.
അതേസമയം അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.