ന്യൂഡൽഹി: യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി 629 വിദ്യാര്‍ഥികള്‍ കൂടി രാജ്യത്ത് തിരികയെത്തി. ഇന്ന് രാവിലെ ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് വിമാനം പറന്നിറങ്ങിയത്.
യുക്രെയ്ന്റെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത്. പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേന 10 സർവീസുകൾ നടത്തി. 2.056 ഇന്ത്യക്കാരെയാണ് വ്യോമസേനയുടെ വിമാനത്തിൽ ഇതുവരെ തിരികെക്കൊണ്ടുവന്നത്