അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീന.ഗോള്‍ഡൻ വിസ സ്വീകരിച്ച കാര്യം മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡൻ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് നന്ദി പറഞ്ഞ് മീന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ദുബായ് എക്സ്‍പോയില്‍ വെച്ചാണ് മീന ഗോള്‍ഡൻ വിസ സ്വീകരിച്ചത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫലി എന്നിവർക്ക് നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.