മോസ്കോ: റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്.യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി. റഷ്യൻ സേനയ്ക്കെതിരെ ‘ വ്യാജ’ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി. ബിബിസി റഷ്യയിലെ പ്രവർത്തനങ്ങൾ ഈ ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിലക്ക് വന്നതോടെ കൂടുതൽ അന്താരാഷ്ട്ര ചാനലുകൾ റഷ്യ വിട്ടു. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും റേഡിയോ കാനഡയും റഷ്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചു. സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് റഷ്യവിടുന്നതെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. മറ്റൊരു ചാനലായ സി.എൻ.എന്നും ഇത്തരത്തിൽ റഷ്യ വിടുമെന്ന് അറിയിച്ചിട്ടുണ്ട്.