ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റർ, എമർജൻസി, റിക്കവറി വാർഡ് എന്നിവ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.
ആശുപത്രിയിലെ എമർജൻസി ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. അഗ്നിശമന സേന മണിക്കൂറുകൾ എടുത്താണ് തീയണച്ചത്.ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തലുണ്ട്.