ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ്സി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം.
ഡാനിയൽ ചീമ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റിതിക് ദാസ്, ജോർദാൻ മുറെ, ഇഷാൻ പണ്ഡിത എന്നിവർ ഓരോന്നു വീതവും നേടി. പോൾ റാംഫാങ്‌സുവയാണ് ഒഡിഷയ്ക്കായി ആശ്വാസ ഗോൾ നേടിയത്.
40 പോയൻറുമായി ജംഷഡ്പൂർ ഒന്നാം സ്ഥാനത്താണ്. 23 പോയൻറുമായി ഏഴാം സ്ഥാനത്താണ് ഒഡിഷ. 2020-21 സീസണിൽ അവസാന സ്ഥാനത്തായിരുന്നു ഒഡിഷയുടെ സ്ഥാനം.
നാളെ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മിലാണ് മത്സരം.