ബീജിംഗ്: ബീജിംഗിൽ നടന്ന വിന്റർ പാരാലിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ യുക്രെയ്‌നിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി (ഐപിസി) പ്രസിഡന്റ്.
“ഇപ്പോൾ ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ ഞാൻ പരിഭ്രാന്തനാണ്. 21-ാം നൂറ്റാണ്ട് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും സമയമാണ്, യുദ്ധത്തിന്‍റെയും വിദ്വേഷത്തിന്‍റെയുമല്ല, ” ചൈനീസ് തലസ്ഥാനമായ ബേർഡ്‌സ് നെസ്റ്റ് സ്റ്റേഡിയത്തിൽ നടത്തിയ പ്രസംഗത്തിൽ ആൻഡ്രൂ പാർസൺസ് പറഞ്ഞു.
“ലോകം പങ്കിടാനുള്ള സ്ഥലമായിരിക്കണം, വിഭജികാന്‍ ഉള്ളതല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 13 ന് അവസാനിക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യൻ, ബെലാറഷ്യൻ അത്ലറ്റുകൾക്ക് ഐപിസി വിലക്കേർപ്പെടുത്തി.