മോസ്‌കോ: യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയിൽ ബെലാറസ് സായുധ സേന പങ്കെടുക്കുന്നില്ലെന്ന്‍ ബെലാറസ്. ഇതുവരെ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബെലാറസ് നേതാവ് അലക്‌സാണ്ടർ ലുകാഷെങ്കോ വെള്ളിയാഴ്ച പറഞ്ഞു.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി താൻ വെള്ളിയാഴ്ച ടെലിഫോണിൽ സംസാരിച്ചുവെന്ന് ലുകാഷെങ്കോ പറഞ്ഞു. യുക്രെയ്നിലെ ബഹുമുഖ അധിനിവേശം നടത്താൻ റഷ്യ, ബെലാറസ് പ്രദേശം ഉപയോഗിച്ചു.
അതേസമയം, ഇതുവരെ 2000 പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പറഞ്ഞു. ചർച്ചയിൽ റഷ്യ ഉറപ്പ് നൽകിയ മനുഷത്വ ഇടനാഴികൾ പ്രവർത്തിക്കുമോ എന്ന് ഇന്ന് അറിയാമെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
റഷ്യൻ ജനതയോട് പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ പ്രതിഷേധിക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി ആഹ്വാനം ചെയ്തു. തെരുവിലിറങ്ങി പ്രതിഷേധിക്കുക, ഞങ്ങൾ ജീവിക്കണമെന്ന് നിങ്ങളുടെ സർക്കാരിനോട് പറയുക. ഇതാണ് സെലൻസ്കിയുടെ ആഹ്വാനം. യുക്രൈന് മീതെ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണമെന്ന ആവശ്യം സെലൻസ്കി ആവർത്തിച്ചു.