ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യകാർക്ക് ബസുകൾ ഒരുക്കിയതായി കേന്ദ്രം. യുക്രെയ്ൻ അധികൃതരോട് പ്രത്യേക ട്രെയിനുകൾക്കായി അഭ്യർഥിച്ചെങ്കിലും ഇതുവരെ അവർ കേട്ടിട്ടില്ലെന്നും അതിനാൽ തങ്ങൾ ബസുകൾ ഒരുക്കിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
“കിഴക്കൻ യുക്രെയ്നിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാനാണ് ശ്രദ്ധചെലുത്തുന്നത്. പ്രത്യേകിച്ച് ഖാർകീവ്, പിസോച്ചിൻ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. കുറച്ചു ബസുകൾ ഇവിടെ എത്തിക്കാൻ സാധിച്ചു. അഞ്ച് ബസുകൾ പ്രവർത്തനസജ്ജമാണ്. വൈകുന്നേരത്തോടെ കൂടുതൽ ബസുകൾ എത്തിക്കാനാകും.”-വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പിസോച്ചിൽ 900-1000 ഇന്ത്യക്കാരും സുമിയിൽ 700ലധികം പേരും കുടുങ്ങി കിടക്കുന്നുണ്ട്. സുമിയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.